എ കെ ജെ അയ്യര്‍|
Last Updated:
ബുധന്‍, 11 നവംബര്‍ 2020 (14:57 IST)
ബേഡകം: ഹണിട്രാപ്പിലൂടെ വ്യാപാരിയെ ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതിയെ പോലീസ് അറസ്‌റ് ചെയ്തു. പടന്നക്കാട് ഒഴിഞ്ഞ വളപ്പില്‍ സുബൈദ എന്ന 39 കയറിയാണ് പോലീസ് പിടിയിലായത്. ഇതില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരെ കൂടി പിടികിട്ടാനുണ്ട്.
കഴിഞ്ഞ സെപ്തംബറിലായിരുന്നു കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത്. ബേഡകം വീട്, സ്ഥലം എന്നിവ നയത്തില്‍ വിളിച്ചു വീട്ടിനകത്തു കയറ്റി യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി അഞ്ചര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. കേസിലെ മൂന്നാം പ്രതി പള്ളിക്കര ബിലാല് നഗര്‍ സ്വദേശി അഹമ്മദ് കബീര്‍ എന്ന ലാലാ കബീര്‍ (36 ) മുമ്പ് തന്നെ പോലീസ് പിടിയിലായിരുന്നു. കേസില്‍ ആകെ ആറു പ്രതികളാണുള്ളത്.