ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് മദ്യത്തിന് വില കൂടും

ശ്രീനു എസ്| Last Modified ഞായര്‍, 31 ജനുവരി 2021 (14:54 IST)
ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. ഏഴു ശതമാനം വിലവര്‍ധനവില്‍ 10രൂപമുതല്‍ 90രൂപ വരെയാണ് കൂടുന്നത്. 660രൂപ വിലയുള്ള ഒരു ലിറ്റര്‍ ഒപിആറിന് 710 രൂപ കൊടുക്കണം. എംഎച്ച് ബ്രാന്റിക്ക് 950 ആയിരുന്നതിന് 1020 ആയി.

ദിവസങ്ങള്‍ക്ക് മുന്‍പ് മദ്യം വലിയ കുപ്പികളില്‍ ക്രമീകരിച്ചിരുന്നു. ബിവറേജില്‍ മദ്യത്തിന് കാണുന്ന വലിയ ക്യൂ ഒഴിവാക്കാന്‍ വേണ്ടിയും സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കാനുമാണ് മദ്യം വലിയ കുപ്പികളിലാക്കിയത്. ഒന്നര ലിറ്ററിന്റേയും രണ്ടേകാല്‍ ലിറ്ററിന്റേയും കുപ്പികളാണ് വരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :