അഭിറാം മനോഹർ|
Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (19:04 IST)
ജനങ്ങളോടുള്ള പോലീസ് പെരുമാറ്റത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി. ജനങ്ങളുമായി ഇടപഴകുമ്പോൾ മാന്യമായ ഭാഷയിൽ പെരുമാറണമെന്ന് കോടതി നിർദേശിച്ചു.
എടാ, എടി തുടങ്ങിയ വിളികള്‍ പാടില്ല. ഇത് സംബന്ധിച്ച് ഡിജിപി
സർക്കുലർ ഇറക്കണമെന്നും കോടതി നിർദേശിച്ചു. പോലീസ് അതിക്രമം ചൂണ്ടികാണിച്ചുകൊണ്ടുള്ള ഹർജിയിലാണ് നടപടി.