വിജിലന്‍സില്‍ നടക്കുന്ന അഴിമതി മാത്രം വിജിലൻസ് അന്വേഷിക്കുക; അധികാര പരിധി വിട്ടാൽ ഇടപെടേണ്ടിവരും: ഹൈക്കോടതി

വിജിലൻസ് അധികാര പരിധി വിട്ടാൽ ഇടപെടേണ്ടിവരുമെന്ന് ഹൈക്കോടതി

കൊച്ചി| സജിത്ത്| Last Updated: വ്യാഴം, 23 ഫെബ്രുവരി 2017 (12:37 IST)
വിജിലൻസിനെ അതിരൂക്ഷമായി വിമർശിച്ച് വീണ്ടും ഹൈക്കോടതി. വിജിലൻസ് അധികാര പരിധി വിടുകയാണെങ്കില്‍ ഇടപെടേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ജസ്റ്റിസ് പി. ഉബൈദാണ് ഈ നിരീക്ഷണം നടത്തിയത്.

വിജിലൻസ്, വിജിലസില്‍ നടക്കുന്ന അഴിമതി മാത്രം അന്വേഷിച്ചാൽ മതി. സ്ഥാനക്കയറ്റം, സർവീസ് എന്നിങ്ങനെയുള്ള കാര്യങ്ങൾ വിജിലൻസ് അന്വേഷണ പരിധിയിലുള്ളതല്ല. ഇക്കാര്യത്തിൽ വിജിലൻസിന് മുന്നിൽ കൃത്യമായ മാർഗരേഖയുണ്ട്. അതനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

അതേസമയം, ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസന്വേഷണം കോടതി ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു. മന്ത്രിയെന്ന നിലയിൽ അദ്ദേഹം പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ, നിയമനത്തിൽ അഴിമതി നടന്നിട്ടുണ്ടോ, നിയമനം വഴി ആർക്കെങ്കിലും സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്നീ കാര്യങ്ങൾ അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നും കോടതി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :