ഹൈക്കോടതി കെട്ടിടത്തില്‍ പ്രവേശിക്കാന്‍ ആര്‍ക്കും തടസ്സമുണ്ടാകരുതെന്ന് ഹൈക്കോടതി

ഹൈകോടതി കെട്ടിടത്തില്‍ പ്രവേശിക്കാൻ ആർക്കും തടസ്സമുണ്ടാകരുത്- ഹൈകോടതി

കൊച്ചി| priyanka| Last Modified ചൊവ്വ, 26 ജൂലൈ 2016 (08:31 IST)
സര്‍ക്കാരിന്റെ പൊതുഖജനാവിലെ പണം കൊണ്ട് നിര്‍മ്മിച്ച ഹൈക്കോടതി കെട്ടിടത്തില്‍ ഏത് പൗരനും വരാന്‍ തടസ്സമുണ്ടാകരുതെന്ന് ഹൈക്കോടതി. ഹൈക്കോടതി കെട്ടിടത്തില്‍ മാത്രമല്ല, അഭിഭാഷകരുടെ കെട്ടിടവും സ്ഥവും ജുഡീഷ്യല്‍ നിയമത്രണത്തിലുള്ളതാണെന്നും ഡിവിഷന്‍ബെഞ്ച് നിരീക്ഷിച്ചു. ഹേക്കോടതിക്ക് അകത്ും പുറത്തും സംഘംചേരുന്നതും പ്രകടനം നടത്തുന്നതും കൂട്ടം ചേര്‍ന്ന് അഭിപ്രായ പ്രകടനം നടത്തുന്നതും നിരോധിച്ച് ഉത്തരവിട്ടാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.

ഈ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ ആറ് മലയാള പത്രങ്ങളിലും രണ്ട് ഇംഗ്‌ളീഷ് പത്രങ്ങളിലും പ്രസിദ്ധീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കോടതി വളപ്പിലും ചുറ്റുമുള്ള റോഡുകളിലും കോടതിയിലേക്ക് നയിക്കുന്ന റോഡുകളിലെ 200 മീറ്റര്‍ പരിധിക്കകത്തും നിരോധം ബാധകമാണ്. പബ്‌ളിക് അനൗണ്‍സ്‌മെന്റുള്‍പ്പെടെ ഈ മേഖലയില്‍ പാടില്ല. കോടതിക്കകത്തുള്‍പ്പെടെ ഇതിന് വിരുദ്ധമായ സംഭവങ്ങളുണ്ടായാല്‍ പൊലീസിന് ഇടപെടാമെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :