പാഠപുസ്തകം 20ന് നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഹൈക്കോടതി , സത്യവാങ് മൂലം , പാഠപുസ്തക വിതരണം
കൊച്ചി| jibin| Last Modified വെള്ളി, 10 ജൂലൈ 2015 (11:29 IST)
പാഠപുസ്തക വിതരണം ജൂലൈ 20നകം പുര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി. പാഠപുസ്തകം സമയബന്ധിതമായി അച്ചടിക്കും. കെപിബിഎസിന് ആ സമയത്തിനുള്ളില്‍ അച്ചടി പൂര്‍ത്തിയാകാന്‍ സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് മാര്‍ഗങ്ങള്‍ തേടി പുസ്തകം 20ന് തന്നെ അച്ചടിക്കുമെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

പാഠപുസ്തക അച്ചടി വൈകിയതിന് എതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കോടതി സ്വമേധയ കക്ഷി ചേര്‍ത്ത കേരള ബുക്ക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി ഇന്ന് നിലപാട് വ്യക്തമാക്കി. അതേസമയം, പാഠപുസ്തക അച്ചടി വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന വിവിധ സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി പി ​കെ അ​ബ്ദു​റ​ബ്ബ് ​കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു.

പാഠപുസ്തക അച്ചടി ഈ മാസം 20നകം പൂര്‍ത്തിയാക്കുകയും 23ന് സ്‌കൂളുകളില്‍ പുസ്തകങ്ങള്‍ എത്തിക്കുമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ഇന്നലെ ഉന്നതതലയോഗം വിളിക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :