തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 29 ജനുവരി 2016 (16:40 IST)
ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന വിജിലന്‍സ് കോടതി ജഡ്‌ജി എസ് വാസവന്‍ സ്വയം വിരമിക്കലിന് ഹൈകോടതി മുമ്പാകെ അപേക്ഷ നല്‍കി. ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് അദ്ദേഹം
അപേക്ഷ നല്‍കിയിരിക്കുന്നത്. ഒന്നര വര്‍ഷം സര്‍വീസ് കാലവധി അവശേഷിക്കെയാണ് അദ്ദേഹം വിരമിക്കലിന് അപേക്ഷ സമര്‍പിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും ഹര്‍ജി പരിഗണിക്കവെയാണ് വിജിലന്‍സ് കോടതി ജഡ്‌ജി എസ്എസ് വാസനെ ഹൈക്കോടതി ജസ്‌റ്റീസ് പി ഉബൈദ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
ഹൈക്കോടതി
സ്വന്തം അധികാരം എന്തെന്ന് ജഡ്‌ജിക്ക് അറിയില്ലെന്നും, ഇങ്ങനെ ഒരാളെയുമായി എങ്ങനെ മുന്നോട്ടു പോകുമെന്നും കോടതി ചോദിച്ചു.
ആവശ്യമായ പഠനവും തെളിവ് ശേഖരണവുമില്ലാതെ പുറപ്പെടുവിച്ച ഉത്തരവുകള്‍ നിയമവാഴ്‌ചയ്‌ക്ക് ആശാസ്യമല്ല. തന്റെ പദവി പോസ്‌റ്റ് ഓഫീസിനു തുല്യമാണെന്ന് കരുതരുത്. കോടതി വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകരുതെന്നും അനാവശ്യ നിരീക്ഷണങ്ങളും പരാമര്‍ശവും ഒഴിവാക്കണമെന്നും ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വ്യക്തമാക്കുകയായിരുന്നു.
വിജിലന്‍സ് ജഡ്ജിക്കെതിരേ നടപടി സ്വീകരിക്കുന്ന കാര്യം ഹൈക്കോടതി ഭരണ വിഭാഗം പരിഗണിക്കണം. വിജിലൻസ് കോടതി വിധിയിൽ ഇടപെടാൻ കോടതിക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി എടുത്തു പറയുകയുമായിരുന്നു.