കൊച്ചി|
jibin|
Last Modified ചൊവ്വ, 27 മാര്‍ച്ച് 2018 (14:28 IST)
കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റിലും സൂപ്പർ എക്സ്പ്രസിലും യാത്രക്കാരെ നിർത്തിക്കൊണ്ടു പോകരുതെന്ന് ഹൈക്കോടതി.
സീറ്റുകൾക്ക് അനുസരിച്ച് മാത്രമെ ആളുകളെ ബസിൽ കയറ്റാവൂ. പരിധിയിൽ കൂടുതൽ ആളുകള്‍ ബസില്‍ ഉണ്ടാകരുത്.
ഉയര്‍ന്ന നിരക്ക് നല്കുമ്പോള് യാത്രക്കാരന് ഇരുന്ന് യാത്രചെയ്യാന്‍ അവകാശമുണ്ടെന്നും
കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് നല്‍കിയത്. ലക്ഷ്വറി സർവീസുകളിൽ ആളുകളെ നിർത്തി യാത്ര ചെയ്യിക്കുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ണായക ഉത്തരവ് നല്‍കിയത്.
സാധാരണ ബസുകളിലെ തിരക്ക് കണക്കിലെടുത്താണ് യാത്രക്കാർ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, ബസുകളെ ആശ്രയിക്കുന്നത്. ഈ ബസുകളില്‍ കൂടുതൽ പണം നൽകി യാത്ര ചെയ്യുന്നവർക്ക് ഇരുന്ന് യാത്ര ചെയ്യൻ അർഹതയുണ്ട്. മോട്ടോർ വാഹന ചട്ടത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് കെഎസ്ആർടിസി പാലിച്ചേ മതിയാവൂ എന്നും കോടതി പറഞ്ഞു.
ഗരുഡ മഹാരാജ, മിന്നല്‍, ഡീലക്സ്, എക്സ്പ്രസ്സ് എന്നിവ കൂടാതെ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്കും ഉത്തരവ് ബാധകമാണ്. കോടതി നിര്‍ദേശം കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയാണ്.