സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (18:22 IST)
എല്ലാവരും കോടീശ്വരന്മാരല്ല, കോവിഡിന് ശേഷമുള്ള സൗജന്യ ചികിത്സ നിര്‍ദ്ദേശിച്ച് കേരള ഹൈക്കോടതി. ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരുടെ കോവിഡിന് ശേഷമുള്ള സൗജന്യ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ല അവര്‍ക്കിടയിലും കുറഞ്ഞ വരുമാനമുള്ളവരുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. മാസം 27000 രൂപ വരുമാനമുള്ള ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ള ഒരു കുടുബത്തില്‍ നിന്ന് ചികിത്സയ്ക്കായി ദിവസം 700 രൂപ ഈടാക്കിയാല്‍ അവരുടെ സ്ഥിതി എന്താകുമെന്നും കോടതി ചോദിച്ചു.