ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശ്രീനു എസ്| Last Modified തിങ്കള്‍, 26 ജൂലൈ 2021 (08:07 IST)
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത കാലാവസ്ഥാ കേന്ദ്രം. ഇതേത്തുടര്‍ന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 64.5മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. അതേസമയം ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച വരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :