'ഹെല്‍മറ്റ് വെറുതെ വെച്ചാല്‍ പോരാ...'ഇങ്ങനെ ചെയ്തില്ലെങ്കില്‍ പിഴ ഉറപ്പ്

രേണുക വേണു| Last Modified വ്യാഴം, 6 ജൂലൈ 2023 (14:29 IST)

ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന് അറിയാമല്ലോ. ജീവന്‍ പോലും നഷ്ടമാകുന്ന അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഹെല്‍മറ്റുകള്‍ സഹായിക്കും. അതേസമയം ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തി എല്ലാ ജനങ്ങളേയും ബോധവത്കരിക്കാനാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൃത്യമായി ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പോലും നിങ്ങള്‍ പിഴയടയ്‌ക്കേണ്ടി വരും.

ഹെല്‍മറ്റുകള്‍ക്ക് സുരക്ഷാ സ്ട്രാപ്പുകള്‍ ഉണ്ട്. ഹെല്‍മറ്റ് ധരിച്ച ശേഷം ഈ സുരക്ഷാ സ്ട്രാപ്പ് നിര്‍ബന്ധമായും ലോക്ക് ആക്കണം. അങ്ങനെ ചെയ്യാത്തവരില്‍ നിന്നും പൊലീസ് പിഴ ഈടാക്കുന്നുണ്ട്. പിഴ ഈടാക്കുന്നതിനും അപ്പുറം സുരക്ഷാ സ്ട്രാപ്പുകള്‍ ധരിച്ചില്ലെങ്കില്‍ വലിയൊരു അപകടം പതിയിരിക്കുന്നുണ്ടെന്ന് മനസിലാക്കുക. വാഹനം അപകടത്തില്‍പ്പെടുന്ന സാഹചര്യം വന്നാല്‍ സുരക്ഷാ സ്ട്രാപ്പുകള്‍ ലോക്ക് ചെയ്യാത്ത ഹെല്‍മറ്റുകള്‍ തലയില്‍ നിന്ന് തെറിച്ചു പോകാന്‍ സാധ്യത കൂടുതലാണ്. ഇത് ജീവന്‍ നഷ്ടപ്പെടാന്‍ വരെ കാരണമാകും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :