സംസ്ഥാനത്ത് അടുത്ത ഞായറാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വ്യാഴം, 5 നവം‌ബര്‍ 2020 (09:47 IST)
സംസ്ഥാനത്ത് അടുത്ത ഞായറാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാടും ഇടുക്കിയിലുമാണ് യെല്ലോ അലര്‍ട്ട്
പ്രഖ്യാപിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം.

അതേസമയം തിരുവനന്തപുരം, കൊല്ലം, ലക്ഷദ്വീപ് തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 40കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇത് മലയോരപ്രദേശങ്ങളില്‍ സജീവമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :