അഭിറാം മനോഹർ|
Last Modified ഞായര്‍, 17 ഒക്ടോബര്‍ 2021 (12:43 IST)
ഉരുൾപൊട്ടലിൽ കനത്ത നാശം വിതച്ച കോട്ടയം കൂട്ടിക്കലിൽ ഒരു കുഞ്ഞിന്റെ ഉൾപ്പെടെ 6 പേരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. കാവാലിയില്‍നിന്ന് ഒരു സ്ത്രീയുടെയും പുരുഷന്റെയും കൂടി മൃതദേഹങ്ങൾ കണ്ടെടുത്തു.ഇന്നലെ കാവാലിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചിരുന്നു. ഇതോടെ കൂട്ടിക്കലിൽ മരിച്ചവരുടെ എണ്ണം 9 ആയി.
ഇനി കണ്ടെത്താനുള്ള അഞ്ച് പേർക്കായി തിരച്ചിൽ തുടരുകയാണ്.എറണാകുളം, കോട്ടയം അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ 40 പേർ അടങ്ങുന്ന സംഘമാണ് കൂട്ടിക്കലിൽ തിരച്ചിൽ നടത്തുന്നത്. ഇടുക്കി കൊക്കയാറിൽ എട്ടുപേർക്കായാണ് തിരച്ചിൽ.
കോട്ടയത്ത്
മഴ കുറഞ്ഞതിനെ തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് താഴ്ന്നു. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പിലാണ്. ണിമലയാര്‍ കരകവിഞ്ഞ് പത്തനംതിട്ട കോട്ടാങ്ങലില്‍ 70 വീടുകളില്‍ വെള്ളം കയറി. മല്ലപ്പളളി ടൗണിലടക്കം സ്ഥിതി ഗുരുതരമാണ്. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. തിരുവനന്തപുരത്തിന്റെ കിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്.