ഒരാഴ്ച കൊണ്ട് പെയ്തത് ഒരു മാസം കൊണ്ട് പെയ്യേണ്ട മഴ

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ചൊവ്വ, 11 ഓഗസ്റ്റ് 2020 (08:57 IST)
സംസ്ഥാനത്ത് ഈമാസം പ്രവചിച്ചിരുന്ന മഴ ഒരാഴ്ചക്കുതന്നെ പെയ്തതായി കണക്കുകള്‍. ഈമാസം 426.7മില്ലീമീറ്റര്‍ മഴയായിരുന്നു. എന്നാല്‍ ഇത് നിലവില്‍ മറികടന്നിരിക്കുകയാണ്. പത്തുദിവസം പിന്നിടുമ്പോള്‍ 491.3 മില്ലീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചിട്ടുള്ളത്.

ഏഴാംതിയതിമുതല്‍ പത്താം തിയതിവരെയാണ് സംസ്ഥാനത്ത് ന്യൂനമര്‍ദ്ദം മൂലം ശക്തമായ മഴ ലഭിച്ചത്. അതേസമയം ചൊവ്വാഴ്ചമുതല്‍ മഴയുടെ ശക്തികുറയുമെന്നാണ് കാലാവസ്ഥാ കേന്ദം പറയുന്നത്. അതിനാല്‍ ഇന്നു നാലുജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :