സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 14 സെപ്റ്റംബര്‍ 2021 (08:07 IST)
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 24മണിക്കൂറിനിടെ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന മഴയാണ് യെല്ലോ അലര്‍ട്ടുകൊണ്ട് അര്‍ത്ഥമാക്കുന്നത്.