കാലവര്‍ഷം ആരംഭിക്കുന്നു: സംസ്ഥാനത്ത് ഇന്ന് മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശ്രീനു എസ്| Last Modified തിങ്കള്‍, 5 ജൂലൈ 2021 (08:44 IST)
സംസ്ഥാനത്ത് കാലവര്‍ഷം വൈകി ആരംഭിക്കുന്നു. ഇന്ന് മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115 മില്ലി മീറ്റര്‍ വരെ മഴയാണ് യെല്ലോ അലര്‍ട്ട് പ്രദേശങ്ങളില്‍ പ്രതീക്ഷിക്കുന്ന മഴ. നാളെ ആറു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :