Kerala Weather: കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തം; മലയോര / കടല്‍തീര മേഖലയിലേക്കുള്ള വിനോദയാത്രകള്‍ ഒഴിവാക്കുക

ജൂണ്‍ 13-19 ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും കാലവര്‍ഷം സജീവമാകാന്‍ സാധ്യത

Kerala Weather, Orange Alert Kerala, Rain in Kerala, Kerala Monsoon, Kerala Weather, Heavy Rain, Cyclone Alert, Kerala Weather News, Kerala Weather Alert, heavy Rainfall in kerala, Updated Kerala Weather Alert, മഴ, കേരളത്തില്‍ മഴ തുടരും, കാലാവസ്ഥ വാര
Thiruvananthapuram| രേണുക വേണു| Last Modified വെള്ളി, 13 ജൂണ്‍ 2025 (12:39 IST)
Kerala Weather

Kerala Weather: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. അറബിക്കടലില്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് പൂര്‍ണമായും പടിഞ്ഞാറന്‍ കാറ്റായി മാറി കേരളത്തിനു മുകളിലേക്ക് ശക്തി പ്രാപിച്ചു വരുന്നു. ഇന്നുമുതല്‍ എല്ലാ ജില്ലകളിലും മഴയില്‍ വര്‍ധനവ് പ്രതീക്ഷിക്കാം. അടുത്ത 3-4 ദിവസങ്ങളില്‍ മഴ/കാറ്റ് കൂടുതല്‍ ശക്തമാകും. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ സാധ്യത. കാലാവസ്ഥ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ മലയോര / കടല്‍തീര മേഖലയിലേക്കുള്ള വിനോദയാത്രകള്‍ അടുത്ത 2-3 ദിവസം പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശം. ബീച്ചുകളില്‍ ഇറങ്ങി കുളിക്കുന്നത് ഒഴിവാക്കുക.

ജൂണ്‍ 13-19 ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും കാലവര്‍ഷം സജീവമാകാന്‍ സാധ്യത. സാധാരണ ഈ കാലയളവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലഭിക്കും.

വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തോടും അതിനോട് ചേര്‍ന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. കേരളത്തില്‍
അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്കു സാധ്യത.

ജൂണ്‍ 14-16 തിയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 മുതല്‍ 16 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :