ഇന്നലെ തിരുവനന്തപുരത്ത് ശക്തമായ മഴ ലഭിക്കാനുള്ള കാരണം എന്ത് ?

രേണുക വേണു| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (11:11 IST)

ഇന്നലെ തെക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ച് തിരുവനന്തപുരത്ത് ശക്തമായ മഴ ലഭിച്ചിരുന്നു. ഈ മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ കൊമാരിന്‍ ഭാഗത്ത് നിന്നുള്ള ഈര്‍പ്പം കൂടിയ കാറ്റ് അനുകൂലമായി വന്നതാണ് തെക്കന്‍ കേരളത്തിലെ അതിശക്തമായ മഴയ്ക്ക് കാരണം. ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ മഴ മണിക്കൂറുകളോളം നിര്‍ത്താതെ പെയ്തു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു. സമാനരീതിയിലുള്ള മഴ വരുംദിവസങ്ങളിലും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :