തിരുവനന്തപുരത്തെ ദുരിത പെയ്തിന് ശമനം; വെള്ളം ഇറങ്ങി തുടങ്ങി

രേണുക വേണു| Last Modified തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (09:03 IST)

തലസ്ഥാനത്ത് മഴ കുറഞ്ഞു. ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. കരകവിഞ്ഞ് ഒഴുകിയ പാര്‍വതി പുത്തനാറില്‍ ജലനിരപ്പ് താഴ്ന്നു. തിരുവനന്തപുരത്ത് 21 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. ആയിരത്തോളം പേര്‍ ഈ ക്യംപുകളിലേക്ക് മാറിയിരുന്നു. ഇന്നലെ രാത്രിയോടെ മഴ ശമിക്കാന്‍ തുടങ്ങി.

തിരുവനന്തപുരം ജില്ലയില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കെടുതിയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ജില്ലയില്‍ ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :