സംസ്ഥാനത്ത് ബുധനാഴ്‌ചയോടെ വീണ്ടും മഴ കനക്കും

അഭിറാം മനോഹർ| Last Modified ഞായര്‍, 17 ഒക്‌ടോബര്‍ 2021 (17:09 IST)
തെക്ക്-കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് സമീപം സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ദുർബലമായി. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ മഴയുടെ ശക്തി ദുർബലമായി. എന്നാൽ സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട തുടരും.

അതേസമയം കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ തുലാവർഷം സജീവമാകുന്നതിന്റെ ഭാഗമായി ബുധനാഴ്ചയോടെ വീണ്ടും മഴ ശക്തമാകും. ബുധനാഴ്‌ച മുതൽ 3-4 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.

ഇന്ന് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശക്തമായ മഴയ്ക്ക് സാധ്യതയില്ലെങ്കിലും മഴമേഘങ്ങളുടെ സാന്നിധ്യം പത്തനംതിട്ട കോട്ടയം ജില്ലകൾക്ക് മുകളിലും പാലക്കാട്, മലപ്പുറം ഭാഗത്തും ഉള്ളത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :