സിആര്‍ രവിചന്ദ്രന്‍|
Last Updated:
ശനി, 7 മെയ് 2022 (16:01 IST)
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്ക ടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തി കൂടിയ ന്യുനമര്‍ദ്ദമായി വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച്
തീവ്ര ന്യുന മര്‍ദ്ദമായും നാളെ ( മെയ് 8) വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ച്
മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചുഴിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
തുടര്‍ന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മെയ് 10 ഓടെ വടക്കന്‍ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് എത്തിച്ചേരാനാണ് സാധ്യത.
സംസ്ഥാനത്ത് കാറ്റിന്റെ ഗതി മുറിവ്
കാരണം അടുത്ത അഞ്ച്
ദിവസം ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.