സംസ്ഥാനത്ത് മെയ് 16വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 മെയ് 2022 (07:55 IST)
സംസ്ഥാനത്ത് മെയ് 16വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവിഴാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണം. ഇത്തരത്തില്‍ അപകടം ശ്രദ്ധയില്‍ പെട്ടാല്‍ കെഎസ്ഇബിയുടെ 1912 എന്ന നമ്പറില്‍ ബന്ധപ്പെടണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :