ചക്രവാതചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ വീണ്ടും മഴ കനക്കും

മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു

രേണുക വേണു| Last Modified ഞായര്‍, 31 ജൂലൈ 2022 (11:02 IST)

മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. അടുത്ത 5 ദിവസം ഇത് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യത. കേരളത്തില്‍ ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 1 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഓഗസ്റ്റ് 1 മുതല്‍ 4 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :