കനത്ത മഴ, ഉരുൾ പൊട്ടൽ; സ്കൂളുകൾക്ക് അവധി, വയനാട് ജില്ല ഒറ്റപ്പെട്ടു

അപർണ| Last Modified വ്യാഴം, 9 ഓഗസ്റ്റ് 2018 (07:51 IST)
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. വയനാട്, ഇടുക്കി ജില്ലകളിലാണ് കൂടുതൽ മഴ. രണ്ട് ദിവസമായി തുടരുന്ന ഇന്നലെയാണ് ശക്തിപ്രാപിച്ചത്. കനത്ത മഴയെ തുടർന്ന് വയനാട് ജില്ല ഒറ്റപ്പെട്ടു. താമരശ്ശേരി, പാൽച്ചുരം, കുറ്റ്യാടി വഴിയുള്ള ഗതാഗതം നിയന്ത്രണവിധേയമാക്കിയിരിക്കുകയാണ്.

മഴ തുടരുന്നതിനാൽ ഇന്നു നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

വയനാട് ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. സർവകലാശാല പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.

കണ്ണൂർ ജില്ലയിൽ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. കണ്ണൂരിൽ ചിലയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :