സംസ്ഥാനത്ത് വ്യാപകമഴ: കോഴിക്കോട് ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ജൂണ്‍ 2020 (10:00 IST)
കാലവർഷം ആരംഭിച്ചതോടെ സംസ്ഥാനത്തുടനീളം വ്യാപകമായ മഴ. തിരുവനന്തപുരത്ത് രാത്രിയിലാരംഭിച്ച മഴ രാവിലെയും തുടർന്നു. കൊല്ലം, എറണാകുളം ജില്ലകളിലും ശക്തമായ മഴ ലഭിച്ചു. കനത്ത മഴയെ തുടർന്ന് ഇന്ന് കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, തൃശൂർ, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നിങ്ങനെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം അറബികടലിൽ രൂപം കൊണ്ട ന്യൂനമർദ്ധം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗോവയ്‌ക്കും മുംബൈക്കും ഇടയിലാണ് ഇപ്പോൾ ന്യൂനമർദ്ധം സ്ഥിതി ചെയ്യുന്നത്.കേരളാതീരത്ത് 55 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. നിലവിൽ മത്സ്യബന്ധനത്തിലേർപ്പെടാൻ സംസ്ഥാനത്ത് നിരോധനമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :