മൂന്നാറിൽ പേമാരി; പെരിയവര പാലം ഒലിച്ചുപോയി

പൂപ്പാറ തോണ്ടിമലയില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു.

Last Updated: വ്യാഴം, 8 ഓഗസ്റ്റ് 2019 (15:28 IST)
കനത്ത മഴയെ തുടര്‍ന്ന് മൂന്നാറില്‍ പെരിയവര പാലം ഒലിച്ചു പോയി. മറയൂരുമായുള്ള ഫോണ്‍ ഉള്‍പ്പെടെയുള്ള ബന്ധങ്ങള്‍ നിലച്ചു. ചിന്നക്കനാലില്‍ ദേശീയപാത ഇടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. പൂപ്പാറ തോണ്ടിമലയില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു. വീട് അപകടാവസ്ഥയില്‍. ഉടുമ്പന്‍ചോല നെടുംകണ്ട സംസ്ഥാന പാതയില്‍ മരവും മണ്ണും വീണ് ഗതാഗതം തടസ്സം.

വണ്ടിപ്പെരിയാര്‍ 55ആം മൈല്‍, 57 ആം മൈല്‍ എന്നിവിടങ്ങളില്‍ റോഡില്‍ മണ്ണ് ഇടിഞ്ഞു വാഹനഗതാഗതം തടസ്സപ്പെട്ടു. രാജാക്കാട്-വെള്ളത്തൂവല്‍ റോഡില്‍ പന്നിയാര്‍ കുട്ടി ഭാഗത്ത് റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങിയതിനാല്‍ രാവിലെ മുതല്‍ ഗതാഗതം തടസപ്പെട്ടിരിക്കുന്നു. മാങ്കുളം മേഖലയില്‍ വഴികളെല്ലാം ബ്ലോക്കാണ്. ഒരുപാലം ഒലിച്ച്‌പോയി. 4 വീടുകള്‍ തകര്‍ന്നു.

രാജാക്കാട്-വെള്ളത്തൂവല്‍ റോഡില്‍ പന്നിയാര്‍ കുട്ടി ഭാഗത്ത് റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങിയതിനാല്‍ രാവിലെ മുതല്‍ ഗതാഗതം തടസപ്പെട്ടിരിക്കുന്നു. മാങ്കുളം മേഖലയില്‍ വഴികളെല്ലാം ബ്ലോക്കാണ്. ഒരുപാലം ഒലിച്ച്‌പോയി. 4 വീടുകള്‍ തകര്‍ന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :