നാശം വിതച്ച മഴയ്‌ക്ക് ഇനി അൽപ്പം വിശ്രമം; ശക്തി പ്രാപിച്ച് വാരാന്ത്യത്തോടെ വീണ്ടുമെത്തും

തിരുവനന്തപുരം, ചൊവ്വ, 17 ജൂലൈ 2018 (07:35 IST)

സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് വ്യാപക കെടുതി. ചൊവ്വാഴ്‌ച മഴയുടെ ശക്തി കുറയുമെങ്കിലും 19ന് വീണ്ടും ന്യൂനമർദ്ദം പിറവിയെടുക്കാൻ സാധ്യതയുണ്ട്. ഒഡീഷ തീരത്തെ ന്യൂനമർദം മൂലം പടിഞ്ഞാറൻ കാറ്റ് ശക്തമായതോടെയാണു തെക്കൻ ജില്ലകളിൽ മഴ കനത്തത്. വാരാന്ത്യത്തോടെ വീണ്ടും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
 
ഈ കാലയളവിൽ കിട്ടേണ്ട ശരാശരി മഴ 105 സെമീ ആണ്. എന്നാൽ സംസ്ഥാനത്ത് 122 സെമീ മഴയാണ് ലഭിച്ചത്. അതായത്, ജൂൺ ഒന്ന് മുതൽ പതിനാറ് വരെ സംസ്ഥാനത്ത് കിട്ടേണ്ട മഴയിലും 16 ശതമാനം അധിക മഴ നൽകിയിരിക്കുകയാണ്. തിങ്കളാഴ്ച എറണാകുളത്തും കോട്ടയം ജില്ലയിലെ കുറവിലങ്ങാട് കോഴായിലുമാണ് റെക്കോഡ് മഴ പെയ്തത്– 23 സെന്റീമീറ്റർ.
 
മറ്റിടങ്ങളിലെ മഴ: പിറവം (22 സെമീ), മൂന്നാർ (20), പീരുമേട് (19), കൊച്ചി വിമാനത്താവളം (16), കുമരകം, ആലുവ, ഇടുക്കി, തൊടുപുഴ (15), കോട്ടയം, ചേർത്തല (14), ആലപ്പുഴ, ചെങ്ങന്നൂർ, ആയൂര്‍ കുരുടാമണ്ണില്‍ (12), ചാലക്കുടി, കൊടുങ്ങല്ലൂർ (11), കോന്നി, ഹരിപ്പാട് (10).ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിമാനത്താവളത്തിൽ വെള്ളം കയറിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജവാർത്ത: സിയാൽ

മഴയെ തുടർന്ന് കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളം കയറി എന്നതരത്തിൽ പ്രചരിക്കുന്ന ...

news

ഈ 12 അത്ഭുതങ്ങള്‍ക്കും സുരക്ഷയും സംരക്ഷണവും വേണം; ലോകകപ്പ് റഷ്യയ്‌ക്ക് നല്‍കിയ വെല്ലുവിളി ചെറുതല്ല!

ഒരു കുറവും വരുത്താതെയാണ് റഷ്യ ലോകകപ്പിനെ വരവേറ്റത്. തുടക്കം മുതല്‍ അവസാനം വരെ ആരാധകരെ ...

news

ലൈംഗിക ബന്ധം നിഷേധിച്ചതിന് ഭാര്യയെ കഴുത്തറുത്ത് കൊന്ന് ക്യാൻസർ രോഗി

ലൈംഗിക ബന്ധം നിഷേധിച്ചതിന്റെ പേരിൽ ഭർത്താവ്‌ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ...

news

മഴക്കെടുതി: ആശ്വാസം പെട്ടെന്നെത്തിക്കുക എന്നത് പ്രധാനമാണ്, കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽകണമെന്ന് മുഖ്യമന്ത്രി

സംസ്ഥനത്ത് മഴക്കെടുതി വിലയിരുത്തി കാലതാമസം കൂടാതെ നഷ്ടപരിഹാര തുക നൽകണമെന്ന് മുഖ്യമന്ത്രി ...

Widgets Magazine