സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 15 ഏപ്രില്‍ 2022 (07:57 IST)
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഉള്ള ചക്രവാതചുഴിയാണ് മഴയ്ക്ക് കാരണം. വടക്കന്‍ ജില്ലകളിലാണ് കനക്കാന്‍ സാധ്യത. അതേസമയം നാളെ മഴ ദുര്‍ബലമാകും. ചക്രവാതച്ചുഴി കേരള തീരത്ത് നിന്ന് അകലുന്നതിനാലാണ് ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :