Last Modified ബുധന്‍, 14 ഓഗസ്റ്റ് 2019 (10:33 IST)
ശക്തമായ പ്രളയത്തിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് ഇതുവരെ 95 പേരുടെ മരണം സ്ഥിരീകരിച്ചു. അതേസമയം, ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ ശക്തമായ മഴയെ തുടർന്ന് തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. മഴയ്ക്ക് ശമനം ഉണ്ടായാൽ മാത്രമേ തിരച്ചിൽ തുടരുകയുള്ളു.
പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തെരച്ചില്‍ നടത്തും.കൂടാതെ സ്വകാര്യ ഡോഗ് ഏജന്‍സിയെ ദുരന്തഭൂമിയില്‍ എത്തിച്ചും തെരച്ചിലിന് ശ്രമിക്കും. പുത്തുമലയില്‍ ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്.
ദുരിതബാധിതര്‍ക്കുളള ധനസഹായം ഇന്ന് മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിക്കും. വയനാട് പുത്തുമലയിലും തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കഴിഞ്ഞദിവസത്തില്‍ നിന്നും വ്യത്യസ്ഥമായി പന്ത്രണ്ടോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് മണ്ണുമാന്തി രക്ഷാദൗത്യം നടത്തിയത്.