ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്താല്‍ മഴ; ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കുക

രേണുക വേണു| Last Modified വ്യാഴം, 25 ജൂലൈ 2024 (14:59 IST)

വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി, കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂലൈ 25 - 29 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും (ജൂലൈ 26) യെല്ലോ അലര്‍ട്ടാണ്. ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കുക.

കണ്ണൂര്‍, കാസര്‍ഗോഡ്, മാഹി തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി INCOIS അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ (26.07.2024 ന്) രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, 2.2 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങള്‍ക്കും
ഉയര്‍ന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ജാഗ്രത നിര്‍ദേശങ്ങള്‍

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

യുദ്ധകാലത്ത് പോലും പാകിസ്ഥാനെതിരെ സ്വീകരിക്കാത്ത നടപടി; ...

യുദ്ധകാലത്ത് പോലും പാകിസ്ഥാനെതിരെ സ്വീകരിക്കാത്ത നടപടി; സിന്ധു നദീജല കരാര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രിസഭാ ...

Mukesh Nair: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ...

Mukesh Nair: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്നചിത്രം പ്രചരിപ്പിച്ചു; വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്‌സോ കേസ്
കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കോവളം പൊലീസാണ് മുകേഷ് നായര്‍ക്കെതിരെ ...

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ ...

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ പൗരന്‍മാരെ ഇന്ത്യയില്‍ നിന്ന് പറഞ്ഞുവിടണോ?
നിലവില്‍ ഇന്ത്യയിലുള്ള എല്ലാ പാക്കിസ്ഥാന്‍ പൗരന്‍മാരുടെയും വീസ റദ്ദാക്കാന്‍ ...

വേണം തെളിവ്, നൂറ് ശതമാനം ഉറപ്പായാല്‍ പാക്കിസ്ഥാനു ഇരട്ടി ...

വേണം തെളിവ്, നൂറ് ശതമാനം ഉറപ്പായാല്‍ പാക്കിസ്ഥാനു ഇരട്ടി പ്രഹരം; കരുതലോടെ ഇന്ത്യ
പാക് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായ തെളിവു ലഭിച്ചശേഷമേ ഇന്ത്യ പ്രതികരിക്കൂ

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ...

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്
ഇന്‍കമിങ്ങ് ചാറ്റുകള്‍ ആപ്പിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ വിവര്‍ത്തനം ചെയ്യാന്‍ ...