കുറയാതെ ചൂട്; പാലക്കാടും തൃശൂരും പൊള്ളുന്നു

രേണുക വേണു| Last Modified ചൊവ്വ, 18 ഏപ്രില്‍ 2023 (08:36 IST)

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍ കണക്ക് പ്രകാരം പാലക്കാട് എരിമയൂരാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 43.5 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. മിക്ക ജില്ലകളിലും വരും ദിവസങ്ങളിലും കനത്ത ചൂട് അനുഭവപ്പെടും. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനമുണ്ട്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയത്ത് തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :