സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 3 മാര്‍ച്ച് 2023 (08:38 IST)
സംസ്ഥാനത്ത് ചൂടുകൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് ശാസ്ത്രജ്ഞര്‍. സിഡബ്ല്യആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ് നല്‍കിയത്. സംസ്ഥാനത്തിന്റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്റെ തോത് കുറഞ്ഞു. അന്തരീക്ഷ താപനില കഴി്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ന്ന് നില്‍ക്കുകയാണ്.
അതേസമയം പാലക്കാട് ജില്ലയില്‍ രാത്രിയില്‍ താപനില 2.9ഡിഗ്രിയുടെ വര്‍ധനവുണ്ടായി. കൊല്ലം, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തെക്കാള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.