Last Modified ഞായര്‍, 18 ഓഗസ്റ്റ് 2019 (11:34 IST)
അറബിക്കടലിൽ ചൂടേറുന്നതായി പഠന റിപ്പോർട്ട് . കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വൻ പ്രളയങ്ങളുണ്ടായതിനു പിന്നിൽ അറബിക്കടലിൽ വന്ന ഈ മാറ്റങ്ങളാകാമെന്നും റിപ്പോർട്ടിൽ പറയുന്നു . അന്തരീക്ഷത്തെയും സമുദ്രങ്ങളെയും ജലാശയങ്ങളെയും കുറിച്ച് പഠിക്കുന്ന നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
ചൂടു കൂടുന്നതിനനുസരിച്ച് ബാഷ്പീകരണം കൂടുതൽ സംഭവിക്കുന്നത് മഴയ്ക്ക് കാരണമാകും . ജൂലൈയിൽ ചൂട് കൂടുതൽ രേഖപ്പെടുത്തിയ ചൈന, മ്യാന്മാർ എന്നിവിടങ്ങളിലും ആഗസ്റ്റ് മാസത്തിൽ പ്രളയം ഉണ്ടായിട്ടുണ്ട്
ഈ വർഷം ജൂൺ, ജൂലായ് മാസങ്ങളിൽ അറബിക്കടലിലുണ്ടായത് 140 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടെന്നാണ് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് . ലോകമൊട്ടാകെ നൂറുവർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂട് ഈ ജൂലായിലായിരുന്നു .