രേണുക വേണു|
Last Modified ചൊവ്വ, 15 മാര്‍ച്ച് 2022 (09:41 IST)
സംസ്ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും. ഇന്ന് വിവിധ ജില്ലകളില്‍ ശരാശരി താപനിലയേക്കാള്‍ ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. ഈ സമയങ്ങളില്‍ പുറംപണികളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്നലെ കൊല്ലം ജില്ലയിലെ പുനലൂരിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 38.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.