എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (16:14 IST)
കൊല്ലം: കൊല്ലം
പുല്ലിച്ചിറ കായലിൽ നീന്തൽ പരിശീലനം നടത്തവേ യുവാവ് മുങ്ങിമരിച്ചു.
തട്ടാമല ബോധി നഗർ തിരുവോണത്തെ നടരാജൻ മകൻ ബിനുരാജ് എന്ന 37 കാരനാണ് മുങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
വടക്കേവിള ഫിനാൻസ് ഉടമയായ ബിനുരാജ് സുഹൃത്തുക്കളുമൊത്ത് കായലിൽ അടിക്കടി നീന്തൽ പരിശീലനം നടത്തുമായിരുന്നു. പരിശീലനം കഴിഞ്ഞു കരയിലേക്ക് നീന്തിവരവെയാണ് ദുരന്തമുണ്ടായത്. നീന്തിക്കൊണ്ടിരുന്ന ബിനുരാജിനെ പെട്ടന്ന് കാണാതാവുകയായിരുന്നു.
ഉടൻ തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് അഗ്നിരക്ഷാസേനയിലെ സ്‌കൂബാ തീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയസ്തംഭനം ആകാമെന്നാണ് പ്രാഥമിക നിഗമനം. കൊട്ടിയം പോലീസ് കേസെടുത്തു.