പാലക്കാട് - തൃശൂര്‍ ദേശീയ പാതയില്‍ വന്‍കുഴല്‍പ്പണവേട്ട: 2.17 കോടി രൂപ പിടിച്ചു

ലഭിച്ച രഹസ്യ സ്ന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ 2.17 കോടി രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തു.

vadakkanchery, havala, police വടക്കാഞ്ചേരി, കുഴല്‍പ്പണം, പൊലീസ്
വടക്കാഞ്ചേരി| Last Modified ശനി, 16 ജൂലൈ 2016 (11:59 IST)
ലഭിച്ച രഹസ്യ സ്ന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ
വാഹന പരിശോധനയ്ക്കിടെ 2.17 കോടി രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു പാലക്കാട് - തൃശൂര്‍ ദേശീയ പാതയില്‍ വാനൂരിനടുത്ത് കുഴല്‍പ്പണവേട്ട നടന്നത്.

താമരശേരി പൂവങ്കണ്ണി സ്വദേശി നൌഫല്‍ (30), താമരശേരി പുന്നൂര്‍ സ്വദേശി മുഹമ്മദലി (44) എന്നിവരെയാണ് അനധികൃതമായി കൊണ്ടുവന്ന പണത്തിനും കാറിനുമൊപ്പം പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്ന് പണം കടത്തുന്നു എന്നായിരുന്നു രഹസ്യ സന്ദേശം.

തുടര്‍ന്ന് വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നു തന്നെ പൊലീസ് ഇവരുടെ വാഹനത്തെ നിരീക്ഷിച്ചിരുന്നു. ആലത്തൂര്‍ ഡി.വൈ.എസ്.പി സി.കെ.രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കാറിന്‍റെ മുന്‍സീറ്റിനടിയില്‍ നിര്‍മ്മിച്ച രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :