എ കെ ജെ അയ്യര്‍|
Last Modified ശനി, 12 ജൂണ്‍ 2021 (19:37 IST)
വെളിയം: വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് വിതുര നന്ദിയൊട്ടു നിന്ന് പിടികൂടി. വെളിയം ആരൂര്‍ക്കോണം സുമേഷ് മന്ദിരത്തില്‍ സുമേഷ് എന്ന 33 കാരണാണ് നന്ദിയോട്ടെ ബന്ധുവീട്ടില്‍ നിന്ന് പോലീസ് പിടിയിലായത്.
കഴിഞ്ഞ ആറാം തീയതി വൈകിട്ടു വെളിയം ജംഗ്ഷനില്‍ വച്ച് പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ഗ്രെയ്ഡ് എസ്.ഐ സന്തോഷ് കുമാര്‍, ഹോം ഗാര്‍ഡ് പ്രദീപ് എന്നിവര്‍ക്കാണ് ചാരായം കടത്തിയ കാര്‍ തടഞ്ഞതില്‍ മര്‍ദ്ദനമേറ്റത്. കണ്ടെയ്ന്‍മെന്റ് സോനായ വെളിയത്ത് വച്ച് ഓടാനാവാത്തതു നിന്നെത്തിയ കാറില്‍ മദ്യം കണ്ടെത്തിയതോടെയാണ് പ്രശ്‌നമുണ്ടായാത്.
കാര്‍ പിടികൂടിയതോടെ സുമേഷ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഇറങ്ങി ഓടുകയായിരുന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ആരൂര്‍ക്കോണംസ്വദേശികളായ ബിനു (39), മോനിഷ (31), മനുകുമാര്‍ (40) എന്നിവരെ പോലീസ് പിടികൂടിയിരുന്നു. ഒളിവിലായിരുന്ന സുമേഷ് സുഹൃത്തുക്കളുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വിവരം ലഭിച്ച പോലീസ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.