വീട്ടമ്മയെ പീഡിപ്പിച്ച ഭര്‍ത്താവിന്റെ സുഹൃത്തിനും കൂട്ടര്‍ക്കുമെതിരെ കേസ്

എ കെ ജെ അയ്യര്‍| Last Updated: ശനി, 5 സെപ്‌റ്റംബര്‍ 2020 (11:19 IST)
ഭര്ത്താവില്ലാത്ത തക്കം നോക്കി വീട്ടിലെത്തി യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ കൂട്ടുകാരനടക്കം അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്.


2016 മാര്‍ച്ച് 23 നു പുലര്‍ച്ചെ ഭര്‍ത്താവിന്റെ സുഹൃത്ത് യുവതിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയും പീഡന ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞു ഭീഷണിപ്പെടുത്തതി തന്നെ പീഡിപ്പിച്ചു എന്നാണു യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.
യുവതി ഇവര്‍ക്കെതിരെ വ്യത്യസ്ത പരാതികള്‍ നല്‍കി എങ്കിലും ആകെ അഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇടയ്ക്ക് യുവതി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതോടെ ശല്യം ഒഴിഞ്ഞിരുന്നു എങ്കിലും വീണ്ടും ഇവര്‍ ശല്യപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഭര്‍ത്താവ് നാട്ടിലെത്തി. ഭര്‍ത്താവിനോട് കാര്യം പറഞ്ഞ ശേഷമാണ് യുവതി പോലീസില്‍ പരാതിപ്പെട്ടത്.

ഇതിനിടെ പീഡിപ്പിച്ചവരില്‍ ഒരാളെ യുവതിയുടെ ഭര്‍ത്താവും കൂട്ടരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൈയും കാലും തല്ലിയൊടിച്ചു എന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതും പോലീസ് അന്വേഷിക്കുകയാണിപ്പോള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :