എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 9 ജൂലൈ 2022 (17:29 IST)
വിതുര: എട്ടാം ക്ലാസുകാരിയെ വർഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാരകത്തിൻകാല തടരികത്തു വീട്ടിൽ ബി.വൈശാഖ് എന്ന 21 കാരനാണ് പോലീസ് പിടിയിലായത്.

സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞാൽ. വിവരം സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിലും അത് പോലീസിലും പരാതിയായി നൽകി. പെൺകുട്ടി രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പ്രതി ഉപദ്രവിക്കാറുണ്ടെന്നാണ് പെൺകുട്ടി മൊഴി നൽകിയത്.

വിതുര പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്, എസ്.ഐ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :