പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന് 10 കൊല്ലം കഠിന തടവ്

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 24 ജൂണ്‍ 2021 (21:51 IST)
തൃശൂര്‍: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ കോടതി പത്ത് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. 2012 ല്‍ നടന്ന കേസിനാസ്പദമായ സംഭവത്തില്‍ പ്രതിയായ മോനൊടി പോട്ടപ്പറമ്പില്‍ ലാലു എന്ന 52 കാരനെയാണ് അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.

സ്‌കൂളില്‍ പോകുംവഴി കുട്ടിയെ നിര്‍ബന്ധിച്ചു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണു കേസ്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തായത്. പ്രതിക്കെതിരെ കഠിന തടവ് വിധിച്ചത് കൂടാതെ ഒരു ലക്ഷം രൂപ പിഴയും നല്‍കണം.

ഈ തുക ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ പ്രതി ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :