എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 6 മെയ് 2022 (18:23 IST)
വാടാനപ്പള്ളി: പന്ത്രണ്ട് വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശിയും ഗണേശ മംഗലത്തു താമസക്കാരനുമായ എള്ളുവിളൈ വീട്ടിൽ നെൽസൺ എന്ന നാല്പത്തി മൂന്നുകാരനാണ് അറസ്റ്റിലായത്.
കെട്ടിട കരാറുകാരനായ ഇയാൾ അയൽക്കാരിയായ പെൺകുട്ടിയെ പതിവായി ശല്യം ചെയ്യാറുണ്ടായിരുന്നു. പരാതിയെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.