എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 24 ജനുവരി 2022 (11:01 IST)
അഞ്ചൽ : ആളില്ലാത്ത തക്കം നോക്കി പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച റേഷൻ വ്യാപാരിയായ ഷിബു മൻസിലിൽ സുബൈർ എന്ന 70 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ തടിക്കാടാണ്
സംഭവം.
ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തു അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.