ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 28 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 21 ഏപ്രില്‍ 2022 (15:21 IST)
തിരുവനന്തപുരം: ആറുവയസുള്ള ബാലികയെ പീഡിപ്പിച്ച 23 കാരനായ പ്രതിയെ കോടതി 28 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. തിരുവനന്തപുരം പൂന്തുറ സ്വദേശി സെൽജിയെ ആണ് പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. തടവ് ശിക്ഷയ്‌ക്കൊപ്പം അറുപതിനായിരം രൂപ പിഴയും നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം.

പീഡനത്തിന് ഇരയായ കോഴിക്കോട് സ്വദേശിയായ ആറുവയസുകാരിയുടെ മാതാവിന്റെ ബന്ധുവാണ് പ്രതി. മാതാവ് ചികിത്സയിലായതിനാൽ പഠനം തുടരാനായി കുട്ടിയെ ബന്ധുവീട്ടിൽ ആക്കിയിരുന്നു. 2017 മുതൽ ഒരു വര്ഷക്കാലത്തോളം പ്രതി കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.

സംഭവം പുറത്തു പറയാതിരിക്കാനായി പ്രതി കുട്ടിയെ നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നു. വേനലവധിക്ക് കുട്ടി നാട്ടിലെത്തിയപ്പോൾ സ്വകാര്യ ഭാഗത്തെ മുറിവ് മാതാവിന്റെ ശ്രദ്ധയിൽ പെട്ടപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. കുട്ടിക്ക് അർഹമായ നഷ്ടപരിഹാരം സർക്കാർ നഷ്ടപരിഹാര നിധിയിൽ നിന്ന് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :