എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 72 കാരന് 65 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 29 ഏപ്രില്‍ 2022 (18:58 IST)
പാലക്കാട്: എട്ടുവയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 72 കാരന് 65 വർഷത്തെ കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റപ്പാലം മുളഞ്ഞൂർ പാഞ്ഞാക്കോട്ടിൽ അപ്പുവിനെ ആണ് പട്ടാമ്പി പോക്സോ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.

വീട്ടിലെ അടുക്കളയിൽ വച്ച് പ്രതി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടി എന്ന പരാതിയിൽ ഒറ്റപ്പാലം പോലീസ് എടുത്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പിഴ തുക പെൺകുട്ടിക്ക് നൽകാനും ഇതിനൊപ്പം പാലക്കാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിക്ക് ഉചിതമായ നഷ്ടപരിഹാരം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :