എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 26 ജനുവരി 2021 (09:30 IST)
കഴക്കൂട്ടം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവിനെ പോലീസ്
അറസ്റ്റ് ചെയ്തു.
പെരുമാതുറ കൊട്ടാരം തുരുത്ത് തോപ്പില്‍ വീട്ടില്‍ സുള്‍ഫിക്കര്‍ എന്ന 29 കാരനാണ് കഠിനംകുളം പോലീസിന്റെ പിടിയിലായത്.
കുട്ടിയുടെ നഗ്നചിത്രം തന്റെ കൈയിലുണ്ടെന്നും അത് പ്രചരിപ്പിക്കും എന്നും ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
മാടന് വിളയ്ക്കടുത്ത് കനാലിനടുത്തുള്ള ഒളിസങ്കേതത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ് ചെയ്തത്. രണ്ട് മാസം ഗര്‍ഭിണിയായ കുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.