പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ പിടികൂടി

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (21:07 IST)
കൊല്ലം: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ പൂതക്കുളം ഇടയാടി ചരുവിള വീട്ടില്‍ സന്തോഷ് എന്ന 24 കാരനാണ് പോലീസ് പിടിയിലായത്.

കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി. പ്രതിക്കെതിരെ തട്ടിക്കൊണ്ടു പോകല്‍ കൂടാതെ പോക്‌സോ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.

പറവൂര്‍ ഇന്‍സ്പെക്ടര്‍ നിസാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :