വീട്ടമ്മയെ വീടുകയറി ആക്രമിച്ചു പീഡിപ്പിച്ചെന്ന് പരാതി : യുവാക്കൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 6 മെയ് 2022 (18:20 IST)
മാനന്തവാടി : വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറി വീട്ടമ്മയെ കൂട്ടമായി പീഡിപ്പിച്ചു എന്ന പരാതിയിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി കുളത്തിൽ വിപിൻ ജോർജ്ജ് (37), കോട്ടയം രാമപുരം സ്വദേശിയായ ഗോരിമൂലയിൽ താമസിക്കുന്ന രാഹുൽ രാജൻ (36) എന്നിവരാണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രന്റെ നിർദ്ദേശ പ്രകാരമാണ് സി.ഐ എം.എം.അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :