ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified ശനി, 24 ഏപ്രില്‍ 2021 (14:40 IST)
കിളിമാനൂര്‍: ബുദ്ധിമാന്ദ്യമുള്ള യുവതിയെ ലൈംഗികമായി നിരന്തരം പീഡിപ്പിച്ചു വന്നിരുന്ന മധ്യവയസ്‌കനെ പോലീസ് അറസ്‌റ് ചെയ്തു. ശാസ്താംപൊയ്ക സജീന മന്‍സിലില്‍ നജൂം (49) ആണ് കിളിമാനൂര്‍ പോലീസിന്റെ വലയിലായത്.

യുവതിയുടെ വീട്ടില്‍ രക്ഷിതാക്കള്‍ ഇല്ലാത്ത ദിവസങ്ങളില്‍ പ്രതി എത്തുകയും തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കാണിച്ച് പുറത്തേക്ക് വിളിച്ച് അടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ വച്ച് പീഡിപ്പിക്കുകയുമായിരുന്നു ഇയാളുടെ സ്ഥിരമായ രീതി. അടുത്ത ദിവസം ഇതേ രീതിയില്‍ പ്രതി എത്തിയപ്പോള്‍ യുവതി ഇയാളെ രക്ഷിതാക്കള്‍ക്ക് കാട്ടിക്കൊടുത്തു.

തുടര്‍ന്ന് യുവതിയുടെ മാതാവ് കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കി. എസ്.സി, എസ്.ടി നിയമ പ്രകാരം പോലീസ് കേസെത്താണ് പ്രതിയെ അറസ്‌റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :