എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 2 ഫെബ്രുവരി 2021 (20:03 IST)
കിളിമാനൂര്‍: മാനസിക വൈകല്യമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അഞ്ചു യുവാക്കളെ പോലീസ് അറസ്‌റ് ചെയ്തു. കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ പനപ്പാംകുന്ന ഈന്തന്നൂര്‍ സ്വദേശികളാണ് പിടിയിലായത്.
ഈന്തന്നൂര്‍ ഇടവിള വീട്ടില്‍ രാജേഷ് (25), ഈന്തന്നൂര്‍ കോളനി മനു (31), ചെറുകില വീട്ടില്‍ അനീഷ് (27), കിഴക്കുംകര വീട്ടില്‍ നിഷാന്ത് (24), ചരുവിള പുത്തന്‍ വീട്ടില്‍ അനീഷ് (28) എന്നിവരാണ് പിടിയിലായത്. ആദ്യം രാജേഷിനെ പിടികൂടി. തുടര്‍ന്നാണ് മറ്റു പ്രതികളെ പിടിച്ചത്.
മറ്റാരും അറിയാതെ ഈ അഞ്ചംഗ സംഘം വര്ഷങ്ങളായി യുവതിയെ പീഡിപ്പിച്ചതായാണ് കിളിമാനൂര്‍ പോലീസ് പറയുന്നത്. കിളിമാനൂര്‍ ഐ.എസ.എച്ച്.ഓ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടിച്ചത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.