എ കെ ജെ അയ്യര്‍|
Last Modified ശനി, 5 ഡിസംബര്‍ 2020 (16:10 IST)
നെടുമങ്ങാട്: ഇഷ്ടപ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച ശേഷം ഏഴു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. കരകുളം നിളാമി രാജേഷ് ഭവനില്‍ രാജേഷ് എന്ന 30 കാരനാണ്
അരുവിക്കര പോലീസിന്റെ പിടിയിലായത്.
പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നും പോലീസ് പറഞ്ഞു. ഇവരുടെ ദാമ്പത്യത്തിലുള്ള രണ്ട് കുട്ടികളെയും ഉപേക്ഷിച്ചാണ് ഇയാള്‍ വെമ്പായത്തെ മൂക്കംപാലമൂട്ടിലുള്ള പ്രവാസിയുടെ ഭാര്യയുമായി മുങ്ങിയത്.
ബാലാവകാശ നിയമ പ്രകാരവും സ്ത്രീ പീഡന വകുപ്പ് പ്രകാരവുമാണ് ഇയാളുടെ പേരില്‍ കേസെടുത്തത്. ഇതില്‍ പ്രവാസിയുടെ ഭാര്യയും പ്രതിയാണ്. വട്ടപ്പാറ കണക്കൊട്ടാണ് ഇയാള്‍ പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടി ഒളിവില്‍ കഴിഞ്ഞത്.